പറപ്പൂർ: പറപ്പൂർ
ഐ യു എച്ച്എസ്എസിന്റെ കെട്ടിടോദ്ഘാടനത്തിന്റെ ഭാഗമായുള്ള ദ്വിദിന ആഘോഷ പരിപാടികൾ തുടങ്ങി. ലിഫ്റ്റ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മന്ദിരത്തിന്റെ പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക കെട്ടിടം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു.
രാവിലെ 9 മണിക്ക്, 1939 ൽ പറപ്പൂരിൽ നടന്ന കെ.പി സി.സി സമ്മേളനത്തെ അനുസ്മരിച്ച്
കോട്ടക്കലിൽ നിന്നും പറപ്പൂരിലേക്ക് 'ആസാദിയാത്ര' നടന്നു. ചരിത്ര സെമിനാർ എ പി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ടി ഐ സംഘം സെക്രട്ടറി ടി ഇ മരക്കാരുട്ടി ഹാജി വിഷയാവതരണം നത്തി. ഡോ. ഹുസൈൻ രണ്ടത്താണി പ്രസംഗിച്ചു,
ചടങ്ങിൽ എ മമ്മു മോഡറേറ്റർ ആയിരിന്നു. ഐടി ലാബിന്റെ ഉദ്ഘാടനം കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി മാധവൻകുട്ടി വാര്യർ നിർവഹിച്ചു.
ഉപഹാര സമർപ്പണം മാനേജർ ടീ മൊയ്തീൻകുട്ടി നിർവഹിച്ചു. ടി ഇ കുഞ്ഞി പോക്കർ, യുഎ ഷബീർ, ജംഷീദ്, വിരമിക്കുന്ന അധ്യാപകരായ ടി അബ്ദുൽ റഷീദ്, കെ രാധിക, കെ ഹഫ്സ, ഉമ്മു സൽമ എന്നിവരെ ആദരിച്ചു.
സനൂപിയ എന്ന കുട്ടി എഴുതിയ കഥാസമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ബെൻസീറ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ അംജദ ജാസ്മിൻ, കെ.പി ഹസീന ഫസൽ, പ്രിൻസിപ്പൽ ടി അബ്ദുൽ റഷീദ്, ഇ കെ സൈദുബിൻ, സഫിയ കുന്നുമ്മൽ, നാസർ പറപ്പൂർ, സി.അബ്ദുൽ കബീർ, ടി.ഇ സുലൈമാൻ, മൂസ എടപ്പനാട്ട്, സി.ടി സലിം, വിശ്വനാഥൻ, പി.കെ അഷ്റഫ്, സി ഹംസ ഹാജി എന്നിവർ പ്രസംഗിച്ചു. 2 മണിക്ക് വാർഷികാഘോഷം ഗായിക യുംന അജിൻ ഉദ്ഘാടനം ചെയ്തു. സൽമാൻ ഫാരിസ്, ബാദുഷ എന്നിവരുടെ നേതൃത്വത്തിൽ ഗാനവിരുന്ന് നടന്നു.
വാണിംഗ് ബെൽ ബോധവൽക്കരണ ക്ലാസ് മുൻ ഐ.ജി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. ടി ഇ കുഞ്ഞുപോക്കർ അധ്യക്ഷത വഹിച്ചു. പി മുഹമ്മദ് അഷ്റഫ്, ഇസ്ഹാഖ് കാലടി എന്നിവർ പ്രസംഗിച്ചു.
ഗ്രാൻഡ് ടി ഐ സ്റ്റാഫ് മീറ്റ്, വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും എക്സ്പഡിഷൻ ടു ഹാപ്പിനസ് എന്ന വിഷയത്തിൽ പ്രേം ലാലിന്റെ ക്ലാസ് എന്നിവ നടക്കും. മാനേജർ ടി മൊയ്തീൻകുട്ടി എന്ന കുഞ്ഞിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് മലപ്പുറം ആർ ഡി ഡി ഡോക്ടർ പി എം അനിൽ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് ശേഷം രണ്ടു മണിമുതൽ നൊസ്റ്റാൾജിക് മീറ്റ് എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും അധ്യാപകരെ ആദരിക്കലും നടക്കും.നൊസ്റ്റാൾജിക് മീറ്റ് ചെയർമാൻ തൊട്ടിയിൽ മുഹമ്മദ് കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങ് ടിടി കുഞ്ഞിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യും.അന്തരിച്ച മുൻ പ്രധാന അധ്യാപകൻ അവർ മാസ്റ്റർ അനുസ്മരണം ഒ എസ് എ ചെയർമാൻ ഡോക്ടർ പി എ കബീർ നടത്തും. തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികളും, സമീർ ബിൻസി ഇമാം മജ്ബൂര്‍ ടീമിന്റെ സൂഫി മ്യൂസിക് നൈറ്റും അരങ്ങേറും.