വേങ്ങര: തയ്യൽത്തൊഴിലാളി പെൻഷൻ 5,000 രൂപയായി വർധിപ്പിക്കണമെന്നും സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും വേങ്ങര വ്യാപാരഭവനിൽച്ചേർന്ന എ.കെ.ടി.എ. കോട്ടയ്ക്കൻ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാസെക്രട്ടറി പി.ഡി. സണ്ണി ഉദ്ഘാടനംചെയ്തു. എ. അയ്യപ്പൻ അധ്യക്ഷത വഹിച്ചു.
അരീക്കാട്ട് കൃഷ്ണനുണ്ണി, വി.പി. അമ്പിളി സജി, എൻ.എസ്. ലാൽ, ദിലീപ് വള്ളിക്കുന്ന്, പി. സുമതി, ടി. സുബിത, സി. ഓമന, കെ. മുഹമ്മദ്കുട്ടി, പി. ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.