വേങ്ങര: ബ്ലോക്ക് ആരോഗ്യ കേന്ദ്രം പരിധിയിലെ ഒമ്പത് പഞ്ചായത്തുകളിലെ 83 സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വൃത്തി ഹീനമായ സാഹചര്യത്തിൽ പാചകം നടത്തിയതിനും ലൈസൻസില്ലാതെ കച്ചവടം നടത്തിയതിനും ആറ് കടക്ക് നോട്ടീസ് നൽകി. പുകയില നിയന്ത്രണ നിയമം ലംഘിച്ച സ്ഥാപനങ്ങളിൽ നിന്ന് 1200 രൂപ പിഴ ഈടാക്കി.
രണ്ട് ഹോട്ടൽ, ഒരു കൂൾ ബാർ, രണ്ട് കാറ്ററിംഗ് സ്ഥാപനങ്ങൾ, ഒരു ബേക്കറി എന്നിവയ്ക്കാണ് നോട്ടീസ് നൽകിയത്. ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.
ബ്ലോക്ക് മെഡിക്കൽ ഓഫീസർ കെ.ജസീനാബിയുടെ നിർദ്ദേശാനുസരണം വേങ്ങരയിൽ നടന്ന പരിശോധനയ്ക്ക് ഹെൽത്ത് സൂപ്പർവൈസർ വി.പി.ദിനേഷ്, ഹെൽത്ത് ഇൻസ്പക്ടർ വി.ശിവദാസൻ, എൻ. ഖൈറുനീസാ, ടി. അഷിത, എം.അബ്ദുൾ മജീദ് എന്നിവർ നേതൃത്വം നൽകി.
കണ്ണമംഗലത്ത് രജിത്ത് കുമാർ, ഇ.പി. വാസു ടി.ഗിരീഷ് എ.ആർ. നഗറിൽ തോട്ടത്തിൽ മുഹമ്മദ് ഫൈസൽ, കെ.പി.തങ്ക ,നിഷ എം.ജിജിമോൾ, പെരുവള്ളൂരിൽ കെ.ഐ. ലൈജു, അനു മോൾ , എടരിക്കോട് ഒ സുധീർ രാജ്, തെന്നലയിൽ വി.കെ. റഷീദ്, പി.ശ്രീജാ , അനുവിന്ദ്, ഹരി ഇരിങ്ങല്ലൂരിൽ പി.മുഹമ്മദ് റഫീഖ്, ടി. സുഗത,റിജു, ഊരകത്ത് ഹരീഷ്.കെ.വി , വി.കെ. ജിനേഷ് ലാൽ , കെ.ഷഹർബാൻ, ഒതുക്കുങ്ങലിൽ കെ.സുനിൽകുമാർ, എ. ജിജിൻ, സലീൽ എന്നിവർ നേതൃത്വം നൽകി