ഹരിത സേന അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ചേറൂർ പാടത്തേക്ക് ഫീൽഡ് ട്രിപ്പ് നടത്തി

ചേറൂർ: നാഷണൽ ഗ്രീൻ ക്രോപ്സ് - മലപ്പുറം ജില്ല തീമാറ്റിക് ക്യാമ്പയിൻ എന്ന പേരിൽ സി എ കെ എം ജി എം യു പി സ്‌കൂൾ ചേറൂരിലെ ഹരിത സേന അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ചേറൂർ പാടത്തേക്ക് ഫീൽഡ് ട്രിപ്പ് നടത്തി.

ഹരിതസേന കോഡിനേറ്ററായ വിജേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിന് പിടിഎ പ്രസിഡന്റ് എ പി സൈതലവി  അധ്യക്ഷത വഹിച്ചു. മികച്ച കർഷകനായ ചേറൂരിലെ  അബ്ദുൽ കരീം ചെറുകോട്ടയിലിനെ ആദരിക്കുകയും ചെയ്‌തു. കുട്ടികളുമായി അദ്ദേഹം തന്റെ കാർഷിക അനുഭവങ്ങൾ പങ്കുവെച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സത്യൻ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും കാർഷിക അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

സൈനത്ത് ടീച്ചർ, പ്രത്യുഷ ടീച്ചർ, ഷീബ ടീച്ചർ, സിമി ടീച്ചർ, ഹബീബ ടീച്ചർ, രാഹുൽ മാസ്റ്റർ, അജ്സാദ് മാസ്റ്റർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കണ്ണമംഗലം കൃഷി ഓഫീസർമാരായ അജി, നാരായണൻകുട്ടി എന്നിവർ പങ്കുവെച്ച കൃഷി അറിവുകൾ   കുട്ടികൾക്ക് ഏറെ ഗുണകരമായി.  

പരിപാടിക്ക് ഭക്ഷണം സ്പോൺസർ ചെയ്തത്      ചേറൂറിലെ ഡാസ്ക് ക്ലബ്‌ ആയിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഇതിനോട് അനുബന്ധിച്ച്  നടന്നു. പരിപാടിക്ക് റയാൻ അക്ബർ നന്ദി അർപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}