കോട്ടക്കലിൽ രണ്ടു വാർഡുകളും ലീഗ് നിലനിർത്തി; ഭൂരിപക്ഷം ഉയർത്തി

കോട്ടയ്ക്കൽ: നഗരസഭയിലെ 2,14 വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു.

രണ്ടാംവാർഡായ ചൂണ്ടയിൽ വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി വി.പി. നഷ്‌വ ശാഹിദും (ഭൂരിപക്ഷം 176 വോട്ട്)  ഈസ്റ്റ് വില്ലൂർ വാർഡിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി അടാട്ടിൽ ഷഹാന ഷഹീറും ജയിച്ചു. ഭൂരിപക്ഷം 191 വോട്ട്.

ലീഗിലെ വിഭാഗീയതയെത്തുടർന്ന് നഗരസഭാധ്യക്ഷയായിരുന്ന ബുഷ്‌റ ഷബീർ അധ്യക്ഷപദവിക്കൊപ്പം നഗരസഭാംഗത്വവും രാജിവെച്ചതോടെയാണ് ഈസ്റ്റ് വില്ലൂർ വാർഡിൽ ഒഴിവുവന്നത്. കൗൺസിലിലെ തുടർച്ചയായ അസാന്നിധ്യംമൂലം ഷാഹില സജാസ് (ലീഗ്) അയോഗ്യത നേരിട്ടതോടെയാണ് ചൂണ്ട വാർഡിൽ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}