വേങ്ങരബ്ലോക്ക് പഞ്ചായത്ത് പാരാ പ്ലീജിയ ബാധിതർക്ക് തൊഴിൽപരിശീലനം നൽകി

വേങ്ങര: അരയ്ക്കു താഴെ തളർന്നവർക്കുള്ള തൊഴിൽ പരിശീലന പരിപാടിക്ക് വേങ്ങരയിൽ തുടക്കമായി. വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏഴ് പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 18 പേർക്കാണ് ആദ്യഘട്ട പരിശീലനം നൽകിയത്. 

ദന്തൽ ക്ലിനിക്കുകളിൽ രോഗികൾക്കുള്ള ഏപ്രൺ നിർമ്മാണത്തിലാണ് പരിശീലനം. ഇവർ നിർമ്മിക്കുന്ന ഉല്പന്നം ഇന്ത്യൻ ദന്തൽ അസോസിയേഷൻ്റെ കൊണ്ടോട്ടി ബ്രാഞ്ച് മുഖേന വിറ്റഴിക്കാനാണ് പദ്ധതി.
           
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മണ്ണിൽ ബൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സഫീർ ബാബു, ടി.സുഹ്ജാബി, സഫിയ മലേക്കാരൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നാസർ പറപ്പൂർ, അബ്ദുൽ അസീസ് പറങ്ങോടത്ത്, ഡോ ഫഹദ് ഹംദാൻ, ബഷീർ ചാലിൽ, സി.എച്ച്. നിയാസ് ബാബു എന്നിവർ സംസാരിച്ചു. ഹെൽത്ത് സൂപ്പർവൈസർ വി.പി. ദിനേഷ് സ്വാഗതവും ഹെൽത്ത് ഇൻസ്പക്ടർ വി.ശിവദാസൻ നന്ദിയും പറഞ്ഞു. വെളിയങ്കോട് പാലിയേറ്റീവ് സെൻ്ററിലെ പ്രദീപ്, റംഷാദ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}