നെഹ്‌റു യുവജനകേന്ദ്ര ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ഊരകം: നെഹ്‌റുയുവജന കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഊരകം റൈൻബോ ആർട്സ് & സ്പോർട്സ് ക്ലബിന്റെ സഹകരണത്തോട് കൂടി ഒൺ ഡേ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

20 ടീമുകൾ പങ്കടുത്ത ടൂർണമെന്റിൽ കെ വൈ സി ഇരിങ്ങല്ലൂർ ജേതാക്കളാവുകയും റിജൻസി ഒറ്റത്തറ റണ്ണേഴ്സ് ആവുകയും ചെയ്തു. വിജയികൾക്കുള്ള ട്രോഫി വേങ്ങര ബ്ലോക്ക്‌ പ്രസിഡന്റ്‌ മണ്ണിൽ ബെൻസിറ ടീച്ചറും റണ്ണേഴ്സ് ട്രോഫി ടേസ്റ്റി ചോയ്സ് മാനേജിങ് ഡയറക്ടർ സുഹൈലും സമ്മാനിച്ചു. മെഡലുകൾ സ്‌പോർട്ലൈൻ ക്ലബ്‌ സെക്രട്ടറി റഷീദ് വിതരണം ചെയ്തു. ബെസ്റ്റ് കീപ്പർ ട്രോഫി റിയാസ് എം കെ യും ബെസ്റ്റ് പ്ലയർ ട്രോഫി റൈൻബോ ക്ലബ്‌ സെക്രട്ടറി ഷാഫിയും ബെസ്റ്റ് സ്റ്റോപ്പർ ട്രോഫി റൈൻബോ ക്ലബ്‌ ട്രഷറർ കുഞ്ഞിമുഹമ്മദ് എന്നിവരും നൽകി. 

വേങ്ങര എൻ വൈ വി കോർഡിനേറ്റർ അസ്‌ലം, രഞ്ജിത്ത്, മലപ്പുറം എൻ വൈ വി കോർഡിനേറ്റർ ജസീൽ, റഹീസ് എന്നിവരും റൈൻബോ ക്ലബ്‌ വൈസ് പ്രസിഡന്റ്‌ അർഷാദ് മണ്ണിശ്ശേരി റൈൻബോ ക്ലബ്‌ രക്ഷാദികാരി ഷബീബ്, ശരീഫ് സി കെ എന്നിവരും നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}