വ്യത്യസ്തങ്ങളായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായ കാച്ചടി പി.എം.എസ്.എ.എൽ.പി സ്കൂൾ വാർഷികാഘോഷ പരിപാടി തരംഗ് - 2K24 ന് സമാപനമായി.
സ്കൂൾ വിദ്യാർത്ഥികളുടെയും പ്രീ പ്രൈമറി വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
മലപ്പുറം ജില്ലാ കലക്ടർ വി ആർ വിനോദ് ഐ എ എസ് മുഖ്യ അതിഥിയായ പരിപാടി തിരൂരങ്ങാടി
നഗരസഭ ചെയർമാൻ കെ പി മുഹമമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് കദിയുമ്മ ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡന്റ് സിറാജ് മുണ്ടത്തോടൻ അധ്യക്ഷത വഹിച്ചു.
2022-23 വർഷത്തെ പരപ്പനങ്ങാടി ഉപജില്ലാ മികച്ച പി ടി എ അവാർഡ് ഉപജില്ലാവിദ്യഭ്യാസ ഓഫീസർ സക്കീന എംകെ യിൽ നിന്നും സ്കൂൾ ഏറ്റുവാങ്ങി.
പിഎസ്എംഒ കോളേജ് പ്രിൻസിപ്പൽ അബ്ദുൽ അസീസ്, സർക്കിൾ ഇൻസ്പെക്ടർ, നഗരസഭ വൈസ് ചെയർപേഴ്സൺ സുഹറാബി, തിരൂരങ്ങാടി എം കെ എച്ച് ഹോസ്പിറ്റലിലെ ഡോക്ടർ ഷെറിൻ, ഡോക്ടർ റുബി, അഡ്വക്കറ്റ് നിയാസ് സി വി, ബാവസാഹിബ്, സി പി ഇസ്മായിൽ സാഹിബ്, ഷംസുദീൻ മച്ചിങ്ങൾ, ഉസ്മാൻ കാച്ചടി തുടങ്ങി മറ്റു നഗരസഭാ കൗൺസിലർമാർ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങൾ, വിവിധ ക്ലബ്ബ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
സ്കൂളിൽ മാസങ്ങളായി തുടർന്നുവരുന്ന ക്വിസ്സിബി റിയാലിറ്റി ഷോയുടെ മെഗാ ഫൈനൽ മത്സരം വേദിയിൽ നടന്നു. വിജയികൾക്ക് ജില്ലാ കലക്ടർ വി ആർ വിനോദ് ഐ എ എസ്, പരപ്പനങ്ങാടി എഇഒ സക്കീന മലയിൽ എന്നിവർ ചേർന്ന് സമ്മാനം നൽകി.
ഓൾ കേരള ടാലൻറ് എക്സാമിൽ റാങ്ക് നേടിയ പ്രീ പ്രൈമറി കുട്ടികൾക്ക് ആദരം നൽകി. വ്യത്യസ്തങ്ങളായ കലാപരിപാടികൾ കാണാൻ നിരവധി ആളുകളാണ് സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നത്.