തിരൂരങ്ങാടിക്ക് ലഭിച്ചത് അഞ്ചുകോടി വലിയ അവഗണന -എം.എൽ.എ

തിരൂരങ്ങാടി: നാല് പദ്ധതികൾക്കായി അഞ്ചുകോടി രൂപയാണ് സംസ്ഥാന ബജറ്റിൽ തിരൂരങ്ങാടി നിയോജകമണ്ഡലത്തിനായി അനുവദിച്ചത്. തെന്നല ഗ്രാമപ്പഞ്ചായത്തിലെ പൂക്കിപ്പറമ്പ്-അറക്കൽ-തറയിൽ-ഒഴൂർ റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് രണ്ട് കോടി, പരപ്പനങ്ങാടി തീരപ്രദേശത്ത് കടൽസംരക്ഷണഭിത്തി സ്ഥാപിക്കുന്നതിന് ഒരുകോടി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഡയാലിസിസ് കേന്ദ്രത്തിലെ അനുബന്ധ ഉപകരണങ്ങൾ വിപുലീകരിക്കുന്നതിന് ഒരുകോടി, നന്നമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ തെയ്യാല മനക്കുളം നവീകരണത്തിന് ഒരുകോടി എന്നിങ്ങനെയാണ് ബജറ്റിൽ ഉൾപ്പെട്ടത്.

വലിയ അവഗണന -എം.എൽ.എ.

തിരൂരങ്ങാടി : നിയോജകമണ്ഡലത്തിലേക്ക് അനുവദിക്കുന്നതിനായി 300 കോടിയുടെ വികസനപദ്ധതികൾക്കുള്ള പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു. ലഭിച്ചത് അഞ്ച് കോടി മാത്രമാണെന്നത് വലിയ അവഗണനയാണ്. പരപ്പനങ്ങാടി എൽ.ബി.എസ്. ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കീരനല്ലൂർ സയൻസ് പാർക്ക് ആൻഡ് പ്ലാനറ്റേറിയം, കീരനല്ലൂർ ന്യൂക്കട്ട് വാട്ടർ സ്റ്റോറേജ് പദ്ധതി, കടലുണ്ടിപ്പുഴയിലെ മൂഴിക്കൽ റെഗുലേറ്റർ, ചെമ്മാട്് പോലീസ് ഹബ്ബ് നിർമാണം, നന്നമ്പ്ര മോര്യാകാപ്പ് പദ്ധതി തുടങ്ങിയവയ്ക്ക് തുകയനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്നും കെ.പി.എ. മജീദ്. എം.എൽ.എ. പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}