വേങ്ങര: കണ്ണമംഗലം മേനനക്കൽ സാംസ്കാരിക വേദിയും തപാൽ വകുപ്പ് തിരൂർ ഡിവിഷനും സംയുക്തമായി ആധാർ ക്യാമ്പ് സംഘടിപ്പിച്ചു രണ്ട് ദിവസങ്ങളിലായി എംസിഎഫ് ഓഫീസിൽ നടന്ന ക്യാമ്പിൽ പുതുതായി കുട്ടികൾക്ക് ആധാർ എടുക്കാനും മറ്റുള്ളവർക്കായി പുതുക്കാനുമായി സേവനം പ്രയോജനപ്പെടുത്തി.
തപാൽ വകുപ്പ് ബിപിഎം മാരായ പ്രജിത ചാപ്പനങ്ങാടി, സൂരജ് പത്തായക്കല്ല്, ദിപക് കണ്ണമംഗലം, എംടിഎസ് സെർജാസ് എടരിക്കോട് എന്നിവർ ഡാറ്റ എൻട്രി ചെയ്തു. മേനനക്കൽ സാംസ്കാരിക വേദി (MCF) പ്രസിഡന്റ് ഇ.കെ ഫഹദ് ജന.സെക്രട്ടറി സി രഞ്ജിത്ത്, പി പി മിശാൽ എപി സുധീഷ് സി പി എം ബദറുദ്ദീൻ സി രേഷ്മ സി പി രമേശ് തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.