പറപ്പൂർ: മണ്ഡലം എം.എൽ.എ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഫണ്ട് ഉപയോഗിച്ച് പറപ്പൂർ രണ്ടാം വാർഡ് എടയാട്ട് പറമ്പിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അംജദ ജാസ്മിൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് ഇ.കെ സൈദുബിൻ അധ്യക്ഷത വഹിച്ചു.
വി.സലീമ ടീച്ചർ, എ.പി ഷാഹിദ, ഇ.കെ സുബൈർ മാസ്റ്റർ, വി.എസ് ബഷീർ മാസ്റ്റർ, എ.കെ സിദ്ദീഖ്, ടി. കുഞ്ഞാലസ്സൻ ഹാജി, ടി.പി മൊയ്തീൻ കുട്ടി, കെ.കെ ഷരീഫ് തങ്ങൾ, എ.കെ മുഹമ്മദലി, ടി.സി ഷംസു, എ.കെ നൗഷാദ്, ടി.സി.ലത്തീഫ് എന്നിവർ പ്രസംഗിച്ചു.