വേങ്ങര: വേങ്ങര ടൗൺ ജി എം വി എച്ച് എസ് സ്കൂളിലെ കുട്ടികൾ സമാഹരിച്ച തുക വേങ്ങര പാലിയേറ്റിവിന് വേണ്ടി പ്രസിഡന്റ് ഹംസ പുല്ലമ്പലവൻ സെക്രട്ടറി അഹമ്മദ്ബാവ ടി കെ എന്നിവർ സ്കൂൾ എച്ച് എം ബിന്ദു ടീച്ചർ പി ടി എ പ്രസിഡന്റ് ഹസ്സൻകോയ കെ ടി എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.
ആരിഫ ടീച്ചറും ധന സഹായം കൈമാറി. ചടങ്ങിൽ പി ടി എ അംഗം സുബ്രഹ്മണ്യൻ അധ്യാപകരായ വിപിൻ മാസ്റ്റർ, പ്രിയേഷ് മാസ്റ്റർ, അശ്രഫ് മാസ്റ്റർ, ഷാനു മാസ്റ്റർ എന്നിവർ പങ്കെടുത്തു.