ലേൺ ദി ഖുർആൻ കുടുംബ സംഗമം വിജ്ഞാന സദസ്സായിമാറി

വേങ്ങര: റിയാദ്ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ചു വരുന്ന ലേൺ ദി ഖുർആൻ വേങ്ങര സെന്റർ പഠിതാക്കളുടെ  കുടുംബ സംഗമം വിജ്ഞാന സദസ്സായിമാറി.

വേങ്ങര മനാറുൽഹുദാ കോൺഫ്രൻസ് ഹാളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച സംഗമം ലേൺ ദി ഖുർആൻ സംസ്ഥാന കൺവീനറും പുളിക്കൽ മദീനത്തുൽ ഉലൂംഅറബി കോളേജ് പ്രിൻസിപ്പളുമായ ടി പി അബ്ദുറസാഖ് ബാഖവി സംഗമം ഉദ്ഘാടനം ചെയ്തു. കെ എൻ എം വേങ്ങര മണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. 

സലാഹുദ്ദീൻ സ്വലാഹി, ജീന കൊണ്ടോട്ടി, സഫിയടീച്ചർ, തുടങ്ങിയവർ പ്രസംഗിച്ചു. വേങ്ങര സെന്റർ കൺവീനർ പി മുജീബ്റഹ്മാൻ സ്വാഗതവും, ഹാറൂൺറഷീദ് നന്ദിയും പറഞ്ഞു.

ഇക്കഴിഞ്ഞ ആറാംഘട്ട പരീക്ഷയിൽ സംസ്ഥാനതലത്തിൽ100 ലധികം സെന്ററുകളിൽ ലായിനടന്ന പരീക്ഷയിൽ വേങ്ങര മനാറുൽഹുദാ സെന്ററിൽ പരീക്ഷയെഴുതിയ പി എ ഇസ്മായിൽ മാസ്റ്റർ, പി സമീ റ എന്നിവർ 99 മാർക്ക്നേടി സംസ്ഥാന തലത്തിൽ രണ്ടാംറാങ്കും 97 മാർക്ക്നേടി. ടി സൈമ മൂന്നാം റാങ്കും, 95 മാർക്ക്നേടി റെജിലാബാനു, PVP സൗദാബി എന്നിവർ നാലാംറാങ്കും 91 മാർക്ക്നേടി കെ വി ജഹീറ, എം റസീന എന്നിവർ അഞ്ചാംറാങ്ക് നേടി. റാങ്ക് ജേതാക്കൾക്കെല്ലാം സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ടി പി അബ്ദുറസാഖ് ബാഖവി  വിതരണം ചെയ്തു. 

ഏഴാം ഘട്ട പരീക്ഷയ്ക്കുള്ളഫോമുകൾ സഫിയടീച്ചർ കെ വി പാത്തുമ്മക്കുട്ടിക്ക് നൽകി ഉദ്ഘാടനം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}