വേങ്ങരയിൽ വഴിയോര കച്ചവടക്കാർ പഞ്ചായത്ത്‌ മാർച്ച്‌ നടത്തി

വേങ്ങര: 2014 മാർച്ച്‌ മാസത്തിൽ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയ വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുന്ന നിയമം അംഗീകരിക്കാതെ വേങ്ങര പഞ്ചായത്ത് അധികൃതർ നഗര ശുചീകരണത്തിന്റെ മറവിൽ വർഷങ്ങളായി തെരുവോര കച്ചവടം നടത്തി ഉപജീവനം നടത്തി വരുന്ന പാവപ്പെട്ട വഴിയോര കച്ചവടക്കാരെ കച്ചവടം നടത്താൻ അനുവദിക്കാതെ ഇറക്കി വിട്ട‌ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലു വിളിയാണെന്നും ഇതിനെതിരെ നീതി തേടി ഏതറ്റം വരെ പോവാനും തയാറാണെന്നും വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്. ഐ. ടി. യു) സംസ്ഥാന സെക്രട്ടറി തസ്‌നീം മമ്പാട്. വഴിയാധാരമായ തെരുവ് കച്ചവടക്കാർ വേങ്ങര പഞ്ചായത്ത് എഫ്. ഐ. ടി. യു വിന്റെ നേതൃത്വത്തിൽ വേങ്ങര പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ രണ്ടാഴ്ചയായി പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഈ പാവങ്ങളുടെ ഉപജീവനം ഇനിയും തടഞ്ഞാൽ നിയമ പരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ എഫ്. ഐ. ടി. യു. വേങ്ങര മണ്ഡലം കൺവീനർ സി. കുട്ടി മോൻ അധ്യക്ഷ്യം വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ സൈതലവി. എം, വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ എന്നിവർ ആശംസകൾ നേർന്നു. പരീക്കുട്ടി സ്വാഗതവും നന്ദിയും പറഞ്ഞു.

ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് എം. കെ. അലവി, കുട്ടി മോൻ സി, പരീക്കുട്ടി, സൈതലവി, അബ്ദുൽ കാദർ, ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}