പറപ്പൂർ: തെക്കെകുളമ്പ് ടി ടി കെ എം എ എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ പറപ്പൂർ പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റിനു വേണ്ടി സമാഹരിച്ച തുക ഹെഡ്മിസ്ട്രസ് നഫീസ ടീച്ചർ, സ്കൂൾ ലീഡർ ഷിബിൻ എന്നിവർ ചേർന്ന് പറപ്പൂർ പെയിൻ & പാലിയേറ്റീവ് പ്രസിഡന്റ് സി. അയമുതുമാസ്റ്റർക്ക് കൈമാറി.
ചടങ്ങിൽ പാലിയേറ്റീവ് ഭാരവാഹികളായ മജീദ് മാഷ് നല്ലൂർ, എ. പി. മൊയ്‌തുട്ടി ഹാജി,സി. കെ. മുഹമ്മദലി മാസ്റ്റർ എന്നിവരുംസ്കൂൾ പ്രതിനിധികളായി അൻവർ സാദത്ത് മാസ്റ്റർ, രാജീവ് മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ എന്നിവരും പങ്കെടുത്തു.