വേങ്ങര പഞ്ചായത്ത് ബജറ്റ്

വേങ്ങര: ഭവന, ആരോഗ്യ, മാലിന്യ സംസ്കരണ മേഖലകൾക്ക് മുൻതൂക്കം നൽകി വേങ്ങര ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ് അവതരിപ്പിച്ചു. സേവന മേഖലക്ക് 9,35, 99100 രൂപയും മൂലധന മേഖലക്ക് 3,15,00000 രൂപയും പശ്ചാത്തല മേഖലക്ക് 1,96,30000 രൂപയും ഉൽപാദന മേഖലക്ക് 1,83,59865 രൂപയും വകയിരുത്തിയിട്ടുണ്ട്.

ഭവന നിർമ്മാണത്തിന് 5കോടി, ശുചിത്വം മാലിന്യ സംസ്ക
രണം 60 ലക്ഷം, പാലിയേറ്റീവ് 20 ലക്ഷം, ആയുർവേദ ഡിസ്പെൻസറി മരുന്ന് വാങ്ങൽ 40 ലക്ഷം പരപ്പിൽ പാറ ഐ.പി. പി സെന്ററിന് 20 ലക്ഷം, ഭിന്നശേഷി ക്ഷേമം
40 ലക്ഷം, ഉപകരണ വിതരണം 5 ലക്ഷം, ബഡ്സ് സ്കൂൾ 3 ലക്ഷം, റോഡ് വികസനം അങ്കണവാടി നവീകരണം 3.02 കോടി, കൃഷി 1.09 കോടി, വനിതാ പുഷ്പകൃഷി 1.3 ലക്ഷം, കിടാരി വളർത്തൽ 4.6
ലക്ഷം, മുട്ടക്കോഴി വളർത്തൽ15
ലക്ഷം, വയോജന ക്ഷേമം 14
ലക്ഷം, വനിതാ തൊഴിൽ സംരഭകസഹായം 5 ലക്ഷം, വിദ്യാഭ്യാസം 19.5 ലക്ഷം,മത്സ്യമാംസമാർ
ക്കറ്റ് നവീകരണം 50 ലക്ഷം എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. 

ചടങിൽ പ്രസിഡന്റ് കെ.പി ഹസീനഫസൽ അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എ.കെ സലീം, വികന സ്ഥിരംസമിതി അധ്യക്ഷ സി.പി ഹസീന ബാനു, എം. ആരിഫ, മുഴുവൻ
അംഗങ്ങൾ, എച്ച്.ഐ അബ്ദുൽ
മജീദ് സെക്രട്ടറി കെ. എ ഷൺ
മുഖൻ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}