മലപ്പുറം കോട്ടക്കുന്നിൽ ഓപ്പൺ ജിം വരുന്നു

മലപ്പുറം കോട്ടക്കുന്നിൽ തുടങ്ങാൻ പോകുന്ന ഓപ്പൺ ജിമ്മിന്റെ സ്ഥലം സന്ദർശിക്കാൻ എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യും കളക്ടർ വി.ആർ. വിനോദും എത്തിയപ്പോൾ
മലപ്പുറം: കോട്ടക്കുന്നിൽ തുടങ്ങാൻപോകുന്ന ഓപ്പൺ ജിമ്മിന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 17 ലക്ഷം രൂപ അനുവദിച്ചു. ജിം തുടങ്ങാനിരിക്കുന്ന സ്ഥലം സമദാനി എം.പി.യും കളക്ടർ വി.ആർ. വിനോദും സന്ദർശിച്ചു.

നഗരത്തിന്റെ വികസനത്തിൽ ഓപ്പൺ ജിം ഉടൻ പ്രവർത്തനമാരംഭിക്കണമെന്നത് നാട്ടുകാരുടെ വലിയ ആഗ്രഹമാണെന്ന് എം.പി. പറഞ്ഞു. എത്രയും വേഗത്തിൽ പ്രവൃത്തി തുടങ്ങാനും പെട്ടെന്ന് പൂർത്തിയാക്കാനുമാണ് ഉദ്ദേശിക്കുന്നത്. അതിനായി ബന്ധപ്പെട്ടവർക്ക് കളക്ടർ നിർദേശം നൽകി. പ്രഭാതസവാരിക്കാർ അടക്കമുള്ള പ്രദേശവാസികളായ എല്ലാവർക്കും ജിം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}