കുറ്റൂർ: പി.എം.എസ്.എ.എം.യു.പി.സ്കൂൾ വേങ്ങര കുറ്റൂരിൽ 48ാം വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു.
യാത്രയയപ്പ് സമ്മേളനം വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജർ കെ മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. HM എ പിഷീജിത്ത് സ്വാഗതം പറഞ്ഞു. മുഖ്യാതിഥി ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ , പി ടി എ പ്രസിഡൻ്റ് പി പി അബ്ദുൾ നാസർ, സർവീസിൽ നിന്നും വിരമിക്കുന്ന പി. ഗീത,എൻ ഷംസുദ്ധീൻ , വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ കുഞ്ഞു മുഹമ്മദ് , ബ്ലോക്ക് മെമ്പർമാരായ പറങ്ങോടത്ത് അബ്ദുൽ അസീസ്, പി പി സഫീർ ബാബു, പി ടി എ വൈസ് പ്രസിഡൻ്റ് അജ്മൽ ബാബു ,പി എൻ പ്രശോഭ് സീനിയർ അസിസ്റ്റൻ്റ് അസൈൻ കെ.ടി ,സ്റ്റാഫ് സെക്രട്ടറി പ്രദീപൻ കെ,മനോജ് കുമാർ ഇ , SRG കൺവീനർ സലീന ഇ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സർവീസിൽ നിന്നും വിരമിക്കുന്ന ടീച്ചേഴ്സിന് സ്കൂൾ മാനേജ്മെൻ്റ്,പി ടി എ കമ്മിറ്റി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ ഉപഹാരം നൽകി. കെ കുഞ്ഞാലി ഹാജി എൻ്റോവ്മെൻ്റ് പരീക്ഷ ജേതാക്കൾക്കും, ഉറുദു ഇഖ്ബാൽ ടാലൻ്റ് സെർച്ച് പരീക്ഷ വിജയികൾക്കും ,സംസ്കൃതം സ്കോളർഷിപ്പ് വിജയികൾക്കും ഉപഹാരം നൽകി.