വേങ്ങര: വേങ്ങരയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാ കാരന്മാരുടെ കൂട്ടായ്മയ്ക്ക് രൂപം നൽകുന്നതിന് വേണ്ടി കൂടിയിലോചനായോഗം ചേർന്നു.
വേങ്ങരയിൽ വെച്ച് എല്ലാവിധ കലാ രംഗത്തും പ്രവർത്തിക്കുന്നവരുടെ വിപുലമായ കൺവെൻഷൻ വിളിച്ചു ചേർത്ത് സംഘടനയ്ക്ക് ജന്മം നൽകാൻ യോഗം തീരുമാനിച്ചു.
അസൈനാർ ഊരകം അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റിറ്റ് നിസാർ വേങ്ങര ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്മാൻ .ടി മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് മെമ്പർ മൈമൂന എൻ.ടി, ദിലീപ് കൊളക്കാട്ടിൽ, ബാബു രാജ് വേങ്ങര, മനോജ് പുനത്തിൽ, കെ.കെ ശങ്കര നാരായണൻ, ജമീല സി, ചൊയ്ലി വേങ്ങര, ഹാരിസ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
ഷൗക്കത്ത് അലി സി വി സ്വാഗതവും മുബാറക്ക് വേങ്ങര നന്ദിയും പറഞ്ഞു.
രക്ഷാധികാരികൾ
ദിലീപ് കൊളക്കാട്ടിൽ, ബാബു രാജ് വേങ്ങര
ഭാരവാഹികളായി
ചെയർമാൻ:- അസൈനാർ ഊരകം, വൈസ് ചെയർമാൻമാർ
മുജീബ് റഹ്മാൻ ടി, എൻ ടി മൈമൂന, കെ.കെ ശങ്കര നാരായണൻ,
ജനറൽ കൺവീനർ:-
നിസാർ വേങ്ങര
കൺവീനർമാർ:- ജമീല സി, മനോജ് പുനത്തിൽ, ഹാരിസ് റഹ്മാൻ,
അംഗങ്ങൾ:- ഷൗക്കത്ത് അലി സി വി, ചൊയ്ലി വേങ്ങര, മുബാറക്.