ഇ.ടി.യുടെ പര്യടനം വേങ്ങര മണ്ഡലത്തിൽ

വേങ്ങര: മലപ്പുറം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ വെള്ളിയാഴ്ച വേങ്ങര മണ്ഡലത്തിൽ പര്യടനം നടത്തി.

വീടുകൾ സന്ദർശിച്ച് മുതിർന്നവരുടെ അനുഗ്രഹം വാങ്ങിയും കുശലമന്വേഷിച്ചും കവലകളിലൊരുക്കിയ സ്വീകരണ സ്ഥലങ്ങളിലെത്തിയുമായിരുന്നു വോട്ടഭ്യർഥന. രാവിലെ ഒതുക്കുങ്ങൽ ഗ്രാമപ്പഞ്ചായത്തിൽനിന്നാണ് പര്യടനംതുടങ്ങിയത്. ഇവിടെ ആറ്റാപ്പു തങ്ങൾ, ഓടക്കൽ ഏന്തീൻകുട്ടി മുസ്‌ലിയാർ, കെ.കെ.എസ്. തങ്ങൾ, അഡ്വ. സി.കെ. അബ്ദുറഹ്‌മാൻ തുടങ്ങിയവരുടെ വീടുകൾ സന്ദർശിച്ചു.

കുന്നത്ത് കോളനി, മുണ്ടോത്തുപറമ്പ് ലക്ഷംവീട് കോളനി എന്നിവിടങ്ങൾ സന്ദർശിച്ചു, റോഡ് ഉദ്ഘാടനംചെയ്തു. തൊടുകുത്ത് പറമ്പ് കവലയിലെത്തി വോട്ടഭ്യർഥിച്ചു. മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് പി.കെ. അസ്‌ലു, വി.യു. ഖാദർ, വി.എഫ്. ശിഹാബ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

പിന്നീട് പറപ്പൂർ ഗ്രാമപ്പഞ്ചായത്തിലെ വീണാലുക്കൽ, പുഴച്ചാൽ, എടയാട്ടുപറമ്പ് എന്നിവിടങ്ങളിലെത്തി വോട്ടഭ്യർഥിച്ചശേഷം മുതിർന്ന മുസ്‌ലിംലീഗ് നേതാവ് മുൻ പഞ്ചായത്ത് ലീഗ് സെക്രട്ടറി എ.കെ. മൊയ്തീന്റെ വീട്ടിലെത്തി. നാസർ പറപ്പൂർ, ഇ.കെ. സെയ്തുബിൻ, ടി.പി. അഷ്‌റഫ്, വി.എസ്. ബഷീർ തുടങ്ങിയവർ ഒപ്പമുണഅടായിരുന്നു. പിന്നീട് കണ്ണമംഗലത്ത് മുതിർന്ന കോൺഗ്രസ് നേതാവ് കോമുക്കുട്ടിയെ സന്ദർശിച്ചശേഷം പൂച്ചോലമാട്, ചേറൂർ അടിവാരം, ചെങ്ങാനി എന്നിവിടങ്ങളിൽ പര്യടനം നടത്തി.

കെ.പി.സി.സി. അംഗം പി.എ. ചെറീത്, ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി എ.പി. ഉണ്ണികൃഷ്ണൻ പി.കെ. സിദ്ദിഖ്, ആവയിൽ സുലൈമാൻ, അർഷൽ ചാക്കീരി, പൂക്കുത്ത് മുജീബ് എന്നിവർ ഒപ്പമുണ്ടായിരുന്നു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}