വേങ്ങര: അമ്പലമുണ്ടാക്കിയതിന്റെ കണക്കല്ല മറിച്ച് ജനങ്ങൾക്കുവേണ്ടി എന്തുചെയ്തൂവെന്നാണ് നരേന്ദ്ര മോദി പറയേണ്ടതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്. വേങ്ങര വി.പി. ഹാൾ അങ്കണത്തിൽ ചേർന്ന എൽ.ഡി.എഫ്. വേങ്ങര മണ്ഡലം കൺവെൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഈ തിരഞ്ഞെടുപ്പിൽ ആരു ജയിക്കും എന്നതല്ല പ്രശ്നം മറിച്ച് മതനിരപേക്ഷ ഇന്ത്യ നിലനിൽക്കുമോ എന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. കെ. നയീം അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ്. അഖിലേന്ത്യാകമ്മിറ്റിയംഗം അഡ്വ. കെ.കെ. സമ്മദ്, ജനതാദൾ എസ്. സംസ്ഥാനസെക്രട്ടറി കെ.വി. ബാലസുബ്രഹ്മണ്യൻ, ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി എം. സിദ്ധാർത്ഥ്, ഐ.എൻ.എൽ. ജില്ലാപ്രസിഡന്റ് തയ്യിൽ സമ്മദ്, മുസ്തഫ കടമ്പോട്, സബാഹ് കുണ്ടുപുഴക്കൽ, സതീഷ് എറമങ്ങാട്, കെ.ടി. അലവിക്കുട്ടി, എം. വത്സകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 1001 അംഗ ജനറൽ കമ്മിറ്റിയേയും 101 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.