പറപ്പൂർ കാട്ട്യേക്കാവ് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം മേയ് 9 മുതൽ 15 വരെ

വേങ്ങര: പറപ്പൂർ കാട്ട്യേക്കാവ് ഭഗവതി കിരാതമൂർത്തി ക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ട് മഹോത്സവം മേയ് 9 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ വിവിധ ചടങ്ങുകളോടെ നടക്കും. 

ഉത്സവത്തിന്റെ ഭാഗമായി കളിയാട്ടം, പൊങ്കാല, കൊടിയേറ്റം, കളം പാട്ട്, മഹാഗണപതി ഹോമം, മൃത്യുഞ്ജയഹോമം, ഭഗവത്സേവ, ആദ്ധ്യാത്മിക പ്രഭാഷണം, നൃത്താർച്ചന, കരകാട്ടം, സാംസ്‌കാരിക സഭ, വിവിധ നൃത്തങ്ങളും, കലാപ്രകടനങ്ങളും ഉൾപ്പെടുത്തികൊണ്ടുള്ള കലാസന്ധ്യ എന്നിവയും നടക്കും. 

മേയ് 14 ന് പള്ളിവേട്ടയും, മേയ് 15 ന് ആറാട്ടിന് ശേഷം മഹാഗുരുതിയും ആറാട്ട് സദ്യയോടും കൂടി ഉത്സവം സമാപിക്കും. 

കെവി രാമൻകുട്ടി, കൃഷ്ണ ടീച്ചർ, ശബരിമല മുൻ മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി എന്നിവർ വിവിധ ദിവസങ്ങളിലായി ആദ്ധ്യാത്മിക പരിപാടികളിൽ പങ്കെടുക്കും. ക്ഷേത്രം തന്ത്രി ചിറ്റാരി പാലക്കോൾ നാരായണൻ നമ്പൂതിരി, ക്ഷേത്രം മാർഗദർശി അഗസ്ത്യമല രാജീവ്‌ ജി, മേൽശാന്തി വിഷ്ണു പ്രസാദ് നമ്പൂതിരി എന്നിവർ ഉത്സവ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. എല്ലാ ദിവസവും മൂന്ന് നേരവും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

ക്ഷേത്രത്തിലെ ഉത്സവ ചരിത്രത്തിൽ ആദ്യമായി ഈ വർഷം മുതൽ പൊങ്കാല സമർപ്പണവും ഉണ്ടായിരിക്കും. പ്രതിഷ്‌ഠാ ദിനമായ മേയ് 10 ന് രാവിലെ ഈ വർഷത്തെ പൊങ്കാല സമർപ്പണം നടക്കും. ഉത്സവത്തിലേക്ക് എല്ലാ ഭക്തജനങ്ങളേയും നാട്ടുകാരെയും സനാതനധർമ്മ വിശ്വാസികളുടേയും പങ്കാളിത്തവും സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി ദേവസ്വം ചെയർമാൻ രവിനാഥ്, ഭാരവാഹികളായ സുരേഷ്കുമാർ അമ്പാടി, വിശ്വനാഥൻ, ജയേഷ്, ബാബുരാജൻ എന്നിവരും, ആഘോഷസമിതി ഭാരവാഹികളായ രവികുമാർ, വിജയകുമാർ, സുകുമാരൻ, ബാബുരാജ് എം, ശിവദാസൻ ടി, രാധാകൃഷ്ണൻ, രവീന്ദ്രൻ, മണികണ്ഠൻ, മാതൃസമിതി ഭാരവാഹികളായ വിജയകുമാരി, ഉഷ സുരേന്ദ്രൻ, കവിത രാമൻ, ഷീബ മനോജ്‌, പ്രവിത ചമ്പയിൽ, ദിവ്യ പിഎം എന്നിവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}