കെ എൻ എം വലിയോറ കുറുകശാഖ തസ്കിയത്ത് ക്ലാസും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

വേങ്ങര: കെ എൻ എം വലിയോറ കുറുക ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തസ്കിയത്ത് ക്ലാസും സമൂഹ നോമ്പ്തുറയും വലിയോറ കുറുക കെ വി ടവറി ലുള്ള കെ എൻ എം ദഹവാ സെന്ററിൽ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

അസർ നമസ്കാരത്തിനു ശേഷം നടന്ന തസ്കിയത്ത് ക്ലാസ് മനാറുൽഹുദാ  സലഫിമസ്ജിദ് ഇമാം മുഹമ്മദ് ഫവാസ് ഐനി ഉദ്ഘാടനംചെയ്തു. കെ എൻ എം കുറുകശാഖാ പ്രസിഡന്റ് കെ വി മുഹമ്മദ് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്നമത വിജ്ഞാന ക്ലാസിൽ "തസ്കിയത്ത്" എന്ന വിഷയത്തിൽ ഷെഫീക്ക് അൻസാരി വളാഞ്ചേരിയും, "മരണവും മരണാനന്തര ജീവിതവും" എന്ന വിഷയത്തിൽ അബ്ദുസ്സലാം അൻസാരി താനാളൂരും ക്ലാസ്സെടുത്തു. ശാഖ സെക്രട്ടറി സി ടി ഹംസ സ്വാഗതവും സി ടി മൊയ്തീൻ നന്ദിയും പറഞ്ഞു.

തസ്കിയത്ത് ക്ലാസിലും സമൂഹനോമ്പ് തുറയിലും സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}