ഇഫ്താർ സംഗമവും, തിരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിൻ ഉദ്‌ഘാടനവും

ഷാർജ വേങ്ങര മണ്ഡലം കെ എം സി സി, ഇഫ്താർ സംഗമവും, തിരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിൻ ഉദ്‌ഘാടനവും സംഘടിപ്പിച്ചു. ഷാർജ ബുതീന പഞ്ചാബ് റെസ്റ്റോറന്റ് ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ മണ്ഡലം പ്രസിഡന്റ് കെ കെ മൊയിതീൻകുട്ടി അധ്യക്ഷത വഹിച്ചു. ഷാർജ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി സംഗമം ഉദ്ഘാടനം ചെയ്തു. ഷാർജ ഇന്ത്യൻ അസോഷിയേഷൻ പ്രസിഡന്റും യു.എ.ഇ കെ എം സി സി ട്രഷററുമായ നിസാർ തളങ്കര, സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് തൃകണ്ണാപുരം, സംസ്ഥാന ട്രഷറർ അബ്ദുറഹ്‌മാൻ മാസ്റ്റർ കുറ്റ്യാടി, ഷാർജ മലപ്പുറം ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി റിയാസ് നടക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് ഫർഷാദ് ഒതുക്കുങ്ങൽ, അജ്മാൻ കെ എം സി സി മലപ്പുറം ജില്ലാ സെക്രട്ടറി സി വി സൈനുൽ ആബിദ്, അജ്‌മാൻ കെ എം സി സി വേങ്ങര മണ്ഡലം പ്രസിഡന്റ് പി സി ഇല്ല്യാസ് എന്നിവർ സംസാരിച്ചു. 

ഉമ്മർ ആലുങ്ങൽ ഖിറാഅത്ത് നടത്തി. മണ്ഡലം സെക്രട്ടറി നൗഷാദ് അച്ചനമ്പലം സ്വാഗതവും, വൈസ് പ്രസിഡന്റ് അഷ്‌റഫ് മറ്റത്തൂർ നന്ദിയും പറഞു. മണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിന്റെ ഉദ്ഘടനവും ചടങ്ങിൽ വെച്ച് നടന്നു. 

ഭാരവാഹികളായ അസ്‌ലം കുറ്റൂർ, അബ്ദുള്ളകുട്ടി പൊട്ടികല്ല്, ജുനൈദ് കാരത്തോട്, മുനീർ ഒതുക്കുങ്ങൽ, നൗഷിഖ് ഊരകം തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി കുടുംബിനികളും കുട്ടികളും അടക്കം നൂറോളം ആളുകൾ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}