എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

വേങ്ങര: എൽ.ഡി.എഫ്. മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി വി. വസീഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വേങ്ങര കോയപാപ്പ മഖാമിനു സമീപം പ്രവർത്തനമാരംഭിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി ചെയർമാൻ കെ. നയീം അധ്യക്ഷത വഹിച്ചു. കെ.ടി. അലവിക്കുട്ടി, കെ.വി. ബാലസുബ്രഹ്മണ്യൻ, കടമ്പോട് മുസ്തഫ, ടി.എം. സമ്മദ്, സബാഹ് കുണ്ടുപുഴക്കൽ, എം.കെ. റസാഖ്, പി.എച്ച്. ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}