വനിതകളെഅവാര്‍ഡുകള്‍ നല്‍കി ആദരിച്ചു

വേങ്ങര: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര നീതി ആയോഗിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ റിസര്‍ച്ച് സൊസൈറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ നല്‍കി. സോഷ്യല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്
വേങ്ങര കോ ഓപ്പറേറ്റീവ് കോളേജില്‍ പി വത്സലകുമാരി (സന്നദ്ധ പ്രവര്‍ത്തനം), എം സുജിത (മികച്ച രക്ഷിതാവ്), കെ സിന്ധു (മികച്ച അധ്യാപിക), എം ഫര്‍സാന (മികച്ച വിദ്യാര്‍ഥിനി) എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ടി നൗഷാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ എ കെ ജംഷീറ, പി പി ഷീലാദാസ്, ടി മൊയ്തീന്‍ കുട്ടി, പി ആരിഫ, പി സൗദാബി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}