വേങ്ങര: വർഷങ്ങളായി ഖുർആൻ ക്ലാസ് നടന്നു വരുന്ന വേങ്ങര ചിനക്കൽ വലിയോറ കൾച്ചറൽ സെന്ററിൽ, പഠിതാക്കൾക്ക് ഖുർആൻ, ബോർഡിൽ കൈ കൊണ്ട് എഴുതി പ്രദർശിപ്പിക്കുന്ന കലാകാരൻ കൂടിയായിട്ടുള്ള ഹംസ എം. പി. ക്കു പഠിതക്കൾ സ്വീകരണവും ആദരവും നൽകി. ഖുർആൻ അധ്യാപകരായ നാസർ ചെറുകര, അസ്ഹർ പുള്ളിയിൽ എന്നിവർ ചേർന്ന് അദ്ദേഹത്തിന് മൊമെന്റോ കൈമാറി.
ചടങ്ങിൽ നാസർ ചെറുകര, അസ്ഹർ പുള്ളിയിൽ, ഡോക്ടർ ഗദ്ധാഫി, റഹിം ബാവ എന്നിവർ സംസാരിച്ചു.
അബ്ദുൽ റസാക്ക് എം. പി അധ്യക്ഷ്യം വഹിച്ചു. ഹംസ എം. പി. അനുമോദനങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചു.