പറപ്പൂർ: അജ്മാൻ കെ.എം.സി.സി. വേങ്ങര മണ്ഡലം കമ്മറ്റി
പറപ്പൂർ ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റീവിലെ രോഗികൾക്ക് ഈത്തപ്പഴം കിറ്റ് വിതരണം ചെയ്തു.
ഹോപ്പ് ഫൗണ്ടേഷൻ ആമ്പുലസിൻ്റെ തുടക്കം മുതൽ നടത്തിപ്പ് ചിലവ് മുഴുവൻ വഹിക്കുന്ന അജ്മാൻ കെ.എം.സി.സി. കഴിഞ്ഞ വർഷത്തിലും ഈത്തപ്പഴ കിറ്റ് വിതരണം ചെയ്തിരുന്നു.
പാലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ അജ്മാൻ കെ.എം.സി.സി. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ കാരാതോട് പാലിയേറ്റീവ് പ്രസിഡൻറ് സി. അയമുതു മാസ്റ്റർക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ അജ്മാൻ കെ.എം.സി.സി. വേങ്ങര പഞ്ചായത്ത് പ്രസിഡൻറ് എം.ടി. ഫാഹിസ് അഹമ്മദ് വേങ്ങര, ട്രഷറർ ഷാനു വി.ടി. പാക്കടപ്പുറായ, പാലിയേറ്റീവ് ജനറൽ സെക്രട്ടറി വി.എസ് മുഹമ്മദ് അലി, ട്രഷറർ നല്ലൂർ മജീദ് മാസ്റ്റർ, ഓഫീസ് അസിസ്റ്റൻറ് ടി.പി. ഹനീഫ എന്നിവർ സംബന്ധിച്ചു.