വേങ്ങര: പൗരത്വ നിയമ ഭേദഗതി ഓർഡിനൻസിനെതിരെ വേങ്ങര ടൗണിലും വെൽഫെയർ പാർട്ടി മണ്ഡലം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
രാത്രി 10 മണിക്ക് ലിയാന പരിസരത്തു നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിന് വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് കെ. എം. ഹമീദ് മാസ്റ്റർ, സ്റ്റേറ്റ് കൗൺസിൽ അംഗം നാസർ വേങ്ങര, മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞാലി മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി എം. പി. അലവി, എഫ്. ഐ. ടി. യു. ജില്ലാ വൈസ് പ്രസിഡന്റ് അലവി എം, ഖുബൈബ് മടപ്പള്ളി, പരീക്കുട്ടി, സിദ്ദീഖ് എ. കെ, ഹംസ എം. പി,
യുസുഫ് കുറ്റാളൂർ, മുഹമ്മദ് അലി ചാലിൽ, അസീസ് എം. പി, പി. പി. അബ്ദുൽറഹ്മാൻ, സുഹൈൽ കാപ്പൻ, ബഷീർ ടി. വി തുടങ്ങിയവർ നേതൃത്വം നൽകി.
പ്രകടനത്തിൽ സ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമായി.