വേങ്ങര: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാൻ ഭീകര നിയമമായ സി.എ.എ നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എസ്ഡിപിഐ പ്രവർത്തകർ വേങ്ങരയിൽ സമര രാത്രി എന്നപേരിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് ഇ കെ അബ്ദുൽ നാസർ, ഭാരവാഹികളായ എം കമറുദ്ദീൻ, കെ അബ്ദുൽ നാസർ, കെ കെ സൈതലവി, മുസ്തഫ പള്ളിയാളി, അബ്ബാസ് പറമ്പൻ, ടി മുജീബ്, സി എം സഹദുദ്ദീൻ, എ പി മുഹമ്മദ് കുട്ടി, സി പി എ റഹീം, ഓടക്കൽ അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.