വേങ്ങര കോയപ്പാപ്പ റോഡിൽ ചരക്ക് ലോറി ഇടിച്ച് ഇലക്ട്രിക്കൽ പോസ്റ്റ് തകർന്നു റോഡിൽ വീണു

വേങ്ങര: ഇന്ന് പുലർച്ചെ ലോഡുമായി വന്ന ചരക്ക് ലോറി ഇടിച്ച് എസ്.എസ് റോഡ് മഹർ ജംഗ്ഷനിലുള്ള ഇലക്ട്രിക്കൽ പോസ്റ്റ് തകർന്നു റോഡിൽ വീണു

ഇന്ന് കാലത്ത് ആറുമണിക്ക് മുമ്പാണ് സംഭവം വാഹനത്തിന് ഒടിവ് കിട്ടാത്തതാണോ ഡ്രൈവർ ഉറങ്ങിയതാണോ എന്നറിവായിട്ടില്ല;  പൊതുവേ ഈ ഇലക്ട്രിക്കൽ പോസ്റ്റ് റോഡിലാണ് സ്ഥിതി ചെയ്യുന്നത് എന്ന് അഭിപ്രായം പൊതുവേ ഉണ്ടായിരുന്നു. എസ്.എസ് റോഡ് മഹർ ജംഗ്ഷൻ തിരിയുന്ന ഭാഗത്ത് വലിയ വാഹനങ്ങൾക്ക് ഓടിക്കാൻ കഴിയാത്ത രീതിയിൽ റോഡിലേക്ക് തള്ളിയാണ് ഈ പോസ്റ്റ് സ്ഥിതി ചെയ്തിരുന്നത്.

പുലർച്ചെ ആളുകൾ ഇല്ലാത്തതും മറ്റ് വാഹനങ്ങൾ വരാത്തതും തക്ക സമയത്ത് തന്നെ വൈദ്യുതി വിച്ഛേദിച്ചതും വലിയ അപകടം ഒഴിവാക്കി. 

ഇലക്ട്രിക്കൽ പോസ്റ്റ് തകർന്നു റോഡിൽ ഉള്ളതുകൊണ്ടു തന്നെ പൊതുവേ വലിയ തിരക്ക് അനുഭവപ്പെടുന്ന എസ്.എസ് റോഡ് ജംഗ്ഷൻ പൂർണ്ണമായി അടച്ചു. പരമാവധി ഉച്ചക്ക് മുന്നേ പണികൾ തീർത്തു ഗതാഗതവും വൈദ്യുതിയും പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}