വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വലിയോറ ഈസ്റ്റ് എ എം യു പി സ്കൂളിൽ നിർമ്മിക്കുന്ന മോഡുലാർ ടോയ്ലറ്റിന്റെ നിർമ്മാണോദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീനഫസൽ നിർവഹിച്ചു. വാർഡ് മെമ്പർ എ.കെ നഫീസ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ യൂസുഫലി വലിയോറ, ആസ്വമുഹമ്മദ്, പി.ടി .എ പ്രസിഡന്റ് കെ.ഗംഗാധരൻ, ഹെഡ്മാസ്റ്റർ സോമനാഥൻ മാസ്റ്റർ, മാനേജ്മെന്റ് പ്രതിനിധി എ.കെ. ഗഫൂർമാസ്റ്റർ എന്നിവർ സംബന്ധിച്ചു.