എ ആർ നഗർ: വഴി യാത്രക്കാരായ നോമ്പുകാർക്ക് നോമ്പുതുറക്കാൻ സൗകര്യം ഒരുക്കി തുടർച്ചയായി പാത്താം വർഷവും കൊളപ്പുറം നാഷണൽ ഹൈവേയിൽ അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. ഈ വർഷത്തെ നോമ്പുതുറ കിറ്റ് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
എം. എസ്. എഫ് സംസ്ഥാന സെക്രട്ടറി പി.എ ജവാദ്, ഡി.എ.പി.എൽ സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം,മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, ഒ.സി ഹനീഫ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എ പി ഹംസ, ഇസ്മായിൽ പൂങ്ങാടൻ, സി കെ മുഹമ്മദ് ഹാജി, കെ ഖാദർ ഫൈസി, ഇബ്രാഹിംകുട്ടി കുരിക്കൾ, നാസർ, വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ ടി ഷംസുദ്ദീൻ, മുനീർ വിലാശേരി, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് കൊണ്ടാണത്ത്, കെ കെ സക്കരിയ, സി കെ ജാബിർ മുസ്തഫ ഇടത്തിങ്ങൽ, കെ കെ മുജീബ്, അഷ്റഫ് ബാവുട്ടി, ആലസ്സൻ കുട്ടി, മുസ്സ, ടി.കെ അബ്ദുറഹ്മാൻ, കെ.എം പ്രദീപ് കുമാർ, മജീദ് പുകയൂർ, കെ.സി ഷംസുദ്ധീൻ, മുസ്തഫ യമാനി, ചോലക്കൻ സിദ്ദീഖ് ചോലക്കൻ ഗഫൂർ, ആവയിൽ അസ്‌ലം, എം കെ ഇബ്രാഹിംകുട്ടി, ഇസ്മായിൽ തെങ്ങിലാൻ, സി എച്ച് അൻവർ, ഇൻ സാഫ്, അസൈൻ ചോല, പി.ഇ ഹബീബ്, പി.ഇ അൻവർ എന്നിവർ സംബന്ധിച്ചു.