വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2023-24 പ്രകാരം വനിത പദ്ധതിയിൽ ഉൾപ്പെടുത്തി 1350 ഗുണഭോക്താക്കൾക്കുള്ള കുറ്റികുരുമുളക് വിതരണ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവ്വഹിച്ചു.
ഒരാൾക്ക് നാല് എണ്ണം വീതമുള്ള മൺചട്ടി, ജൈവവളം, കുറ്റി കുരുമുളക് എന്നിവയാണ് വിതരണം നടത്തുന്നത്.
ഉദ്ഘാടന ചടങ്ങിൽ വാർഡുമെമ്പർമാർ, കൃഷിഭവൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.