പാലിയേറ്റീവിന് കെട്ടിടം പണിയാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി മാളിയേക്കൽ കുടുംബം

ഊരകം: ഊരകം പാലിയേറ്റീവിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ സൗജന്യമായി ഭൂമി വിട്ടുനൽകി ഒരു കുടുംബം. പരേതനായ മാളിയേക്കൽ അബ്ദുല്ലക്കുട്ടി ഹാജിയുടെ കുടുംബമാണ് നാലു സെന്റ് ഭൂമി സൗജന്യമായി വിട്ടുനൽകിയത്.
ഈ സ്ഥലത്ത് ഡോ. എം.പി അബ്ദുസമദ് സമദാനി എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കെട്ടിടം നിർമിക്കും.

കെട്ടിടനിർമാണത്തിന്റെ ശിലാസ്ഥാപനം ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബ്ദുല്ല മൻസൂർ തങ്ങൾ നിർവഹിച്ചു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ മൈമൂനത്ത്, മെമ്പർമാരായ പി.കെ അബൂത്വാഹിർ, കെ.സമീറ, പാലിയേറ്റീവ് കമ്മിറ്റി ഭാരവാഹികളായ അലി, ഹസൻകുട്ടി പി.ടി മൊയ്തീൻകുട്ടി മാസ്റ്റർ
പൂക്കുത്ത് മുഹമ്മദ്‌ പി. ലത്തീഫ് 
പി.കെ അസ് ലു കെ.പി സോമനാഥൻ മാസ്റ്റർ അയോളി അഹമ്മദ് കുട്ടി അയോളി അബ്ദുലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}