ധർമഗിരി കോളേജിൽ എന്റർപ്രെന്യൂർഷിപ് ക്ലബ് ഉദ്ഘാടനം ചെയ്തു

കണ്ണമംഗലം: ധർമഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ എന്റർപ്രെന്യൂർഷിപ് ക്ലബ് ഉദ്ഘാടനം എസ് & എം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി കെ അബ്ദു സമദ് നിർവഹിച്ചു. പരിപാടിയിൽ കോളേജ് എന്റർപ്രെന്യൂർഷിപ് ക്ലബ് കോ ഓർഡിനേറ്റർ ജിംഷ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പി.അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. 

പൂവല്ലൂർ ഫൗണ്ടേഷൻ ചെയർമാൻ കുഞ്ഞിമൊയ്‌ദീൻ, കോളേജ് മാനേജർ മൊയ്‌ദീൻ, പൂവല്ലൂർ ഫൗണ്ടേഷൻ സെക്രട്ടറി പി. അബ്ദു റഹൂഫ്, IQAC കോ ഓർഡിനേറ്റർ കെ.തസ്‌ലീം, മലയാളം വിഭാഗം മേധാവി ഷമീം എ പി എന്നിവർ സാന്നിദ്ധ്യമറിയിച്ച പരിപാടിയിൽ കോളേജ് യൂണിയൻ ചെയർമാൻ ഇർഫാൻ പി കെ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}