എടക്കാപറമ്പ് എ.എം.എച്ച്.എം.യു.പി സ്കൂളിൽ അറിവുത്സവം സംഘടിപ്പിച്ചു

കണ്ണമംഗലം: എടക്കാപറമ്പ് എ.എം.എച്ച്.എം.യു.പി സ്കൂളിൽ അറിവുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു.എം. ഹംസ ഉദ്ഘാടനം ചെയ്തു. ഈ അധ്യായന വർഷം ഭാഷകളിലും മറ്റു വിഷയങ്ങളിലും കൈവരിച്ച ധാരണകളെ ആവിഷ്കരിക്കാനുള്ള അവസരമായാണ് അറിവുത്സവം സംഘടിപ്പിച്ചത്.  പ്രാദേശികമായി 6 കേന്ദ്രങ്ങളിലായാണ് അറിവുത്സവം നടത്തുന്നത്.

പി.ടി.എ പ്രസിഡൻ്റ് ഹമീദ് അരീക്കാട്ട് അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ്സ് എൻ സ്വപ്ന, റഫീഖ് പുള്ളാട്ട്, എം.പി മുഹമ്മദ്, പി.റംലത്ത് എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}