വേങ്ങര: കുംഭ മാസ വാവ് ദിനത്തിൽ രാവിലെ 5 മണി മുതൽ കാട്ട്യേക്കാവ് പുഴ കടവിൽ പിതൃ ബലി തർപ്പണം നടത്തി. കെ വി രാമൻകുട്ടി ആചാര്യൻ കാർമികത്വം വഹിച്ച ബലി തർപ്പണത്തിൽ നൂറുകണക്കിനാളുകൾ വിവിധ ഘട്ടങ്ങളിലായി പിതൃബലിയിട്ടു. പ്രഭാത ഭക്ഷണവും ക്ഷേത്രകമ്മിറ്റി ഒരുക്കിയിരുന്നു.
ക്ഷേത്രസമിതി പ്രസിഡന്റ് രവിനാഥ് ഇന്ദ്രപ്രസ്ഥം, സെക്രട്ടറി രവികുമാർ, പി എം ജയേഷ്, സുകുമാരൻ, വിശ്വനാഥൻ, ശിവദാസൻ, വിജയകുമാർ, ബാബുരാജ് എം, സജീവ് ടി ടി, രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.