വേങ്ങര: സംസ്ഥാനത്ത് 33 ഹോമിയോ ഡിസ്പെൻസറികൾ
ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തതിൽ ഒന്ന് കണ്ണമംഗലത്തും മറ്റൊന്ന് വേങ്ങരയിലും.
കണ്ണമംഗലത്ത് വില്ലേജ് ഓഫിസിന് സമീപവും വേങ്ങരരയിൽ താഴെ അങ്ങാടിയിലുമാണ് ഡിസ്പെൻസറികൾ പ്രവർത്തിക്കുക. വേങ്ങരയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സമീറ പുളിക്കൽ, പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ടി.കെ കു
ഞ്ഞിമുഹമ്മദ്, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി സഫീർ ബാബു, എം. ആരിഫ, എ.കെ സലിം, സി.പി ഹസീന ബാനു, ടി. മൊയ്തീൻ കോയ, ചോലക്കൻ റഫീഖ് മൊയ്തീൻ, എം.പി ഉണ്ണികൃഷ്ണൻ, കുറുക്കൻ മുഹമ്മദ്, കുറുക്കൻ അലവിക്കുട്ടി, കെ. രാധാകൃഷ്ണൻ മാസ്റ്റർ, വി.ശിവദാസ്, പി. അസീസ് ഹാജി, പുല്ലമ്പലവൻ ഹംസ, മെഡിക്കൽ ഓഫിസർ ഡോ. പി. മുഹമ്മദ് മുനീർ, സെക്രട്ടറി കെ. എ ഷണ്മുഖൻ, സിഡിഎസ് പ്രസിഡന്റ് പ്രസന്ന എന്നിവർ സംസാരിച്ചു.