വേങ്ങര: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട് വേങ്ങര കുറ്റാളൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബദ്‌രിയ്യ ശരീഅത്ത് കോളേജിന്റെ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ പ്രചാരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
സ്കൂൾ ഏഴാം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ആഴത്തിലുള്ള മതപഠനത്തോടൊപ്പം എസ് എസ് എൽ സി,പ്ലസ് ടു,ഡിഗ്രി തുടങ്ങിയ ഭൗതിക വിദ്യാഭ്യാസവും സമന്വയിച്ച് നൽകുന്ന കോഴ്സാണ് ബദ്‌രിയ്യ പിന്തുടരുന്നത്.
വിശാലമായ ലൈബ്രറി, ഡിജിറ്റൽ സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ പഠനം,ബഹുഭാഷാ പരിജ്ഞാനം , പ്രഭാഷണം,എഴുത്ത്, സമാജം എന്നിവ ബദ്‌രിയ്യയുടെ പ്രത്യേകതയാണ്.
ബദ്‌രിയ്യ യിലെ എട്ടുവർഷത്തെ പഠനത്തിനുശേഷം പട്ടിക്കാട് ജാമിഅയിലെ രണ്ടു വർഷത്തെ ഉപരിപഠനവും പൂർത്തിയാക്കി "ഫൈസി" ബിരുദധാരിയായി പുറത്തിറങ്ങുന്ന രീതിയിലാണ് കോഴ്സ് സംവിധാനിച്ചിരിക്കുന്നത്.
അഡ്മിഷൻ പ്രവേശന പരീക്ഷ ഏപ്രിൽ 18 ന് വ്യാഴാഴ്ച നടക്കും.
ഉദ്ഘാടന ചടങ്ങിൽ ഊരകം പഞ്ചായത്ത് പ്രസിഡണ്ട് സയ്യിദ് മൻസൂർ കോയ തങ്ങൾ, കോളേജ് വൈസ് പ്രിൻസിപ്പാൾ പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ, ഊരകം ഖാസി ഓടക്കൽ മൂസാൻകുട്ടി മുസ്‌ലിയാർ, കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, മഹല്ല് ഖാസി സ്വാലിഹ് ബാഖവി, കോളേജ് ഭാരവാഹികളായ കെ പി വല്യാപ്പു ഹാജി, കെ കെ ഹംസ മാസ്റ്റർ, കുഞ്ഞി മോൻ ഹാജി,പി പി ഹസ്സൻ , ഇസ്മായിൽ ഫൈസി കിടങ്ങയം, ജാഫർ ഫൈസി, മൂസ ഫൈസി, അബ്ദുറഹ്മാൻ നിസാമി, മുഹമ്മദ് കുട്ടി ഫൈസി, റഫീഖ് വാഫി, ശാക്കിർ ഹുദവി, സാലിം വാഫി, അബ്ദുറഹ്മാൻ റഹ്മാനി, മിന്നത്തുറഹ്മാൻ ഹൈതമി, ഹസൈൻ ഫൈസി, കെ പി അബ്ദു, പി പി ഹംസ, കെ പി ചെറീത് ഹാജി തുടങ്ങിയവർ പങ്കെടുത്തു.
അഡ്മിഷൻ വിവരങ്ങൾക്ക് വാട്സാപ്പിൽ ജോയിൻ ചെയ്യാം.
https://chat.whatsapp.com/LJMabTCDdsjGZKIzIqqRTn