വേങ്ങര: ജെസിഐ വേങ്ങര ടൗൺ ഹോസ്റ്റ് ചെയ്ത നാഷണൽ വൈസ് പ്രസിഡന്റ് വിസിറ്റിൽ ഫോർ ദ ഫ്യൂച്ചർ പ്രോജക്ടിന്റെ ഭാഗമായി വേങ്ങരയിലെ ക്ലബ്ബുകളായ സിറ്റി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുറ്റൂർ മാടംചിന ക്ലബ് വൈസ് പ്രസിഡന്റ് ജുനൈദ് സിപിക്കും, സാഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മിനി ബസാർ അഡ്വൈസറി വിംഗ് അംഗം ശംസുദ്ധീൻ എൻ പിക്കും ലൈബ്രറിയിലേക്കുള്ള ബുക്കുകൾ നാഷണൽ വൈസ് പ്രസിഡന്റ് എ ശരവണൻ കൈമാറി.
വേദിയിൽ സോൺ പ്രസിഡന്റ് രാകേഷ് നായർ, സോൺ വൈസ് പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, ഹോസ്റ്റ് പ്രസിഡന്റ് സുഫൈൽ പാക്കട, സോൺ ഡയറക്ടർമാരായ അരുൺ ഇ വി, ജിനേഷ് ഭാസ്കർ, സോൺ കോർഡിനേറ്റർ തേജസ് എം ആർ എന്നിവർ സംബന്ധിച്ചു.