തെന്നല ബാങ്കിലെ കോടികളുടെ അഴിമതി; കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും അഡ്വ.നിവേദിത സുബ്രഹ്മണ്യൻ

കോട്ടക്കൽ: തെന്നല സർവീസ് സഹകരണ ബാങ്കിന്റെ അഴിമതിയുമായി ബന്ധപ്പെട്ട് ബാങ്കിലെ നിക്ഷേപകർ എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യന് നിവേദനം നൽകി. മുസ്ലിം ലീഗ് ഭരണ സമിതിയുടെ നേതൃത്വത്തിൽ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നതായും 4000 ത്തിലധികം  നിക്ഷേപകർക്ക് പണം നഷ്ടമായെന്നും പരാതിക്കാർ ചൂണ്ടികാട്ടി. 

തെന്നല സർവീസ് സഹകരണ ബാങ്കിനെതിരെയുള്ള പരാതി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എൻഡിഎ സ്ഥാനാർഥി നാട്ടുകാരായ നിക്ഷേപകർക്ക്  ഉറപ്പുനൽകി. സാധാരണക്കാരായ മനുഷ്യരെ കരുവാക്കി കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ ഇതിനോടകം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കുറ്റകാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും എൻ ഡി എ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ വ്യക്തമാക്കി.

കോട്ടക്കൽ മേഖലയിലെ രണ്ടാം ഘട്ട പര്യടനം എൻഡിഎ സ്ഥാനാർത്ഥി പൂർത്തിയാക്കി. ദക്ഷിണേന്ത്യയിലെ ആയുർവേദ ചികിത്സാ മേഖലയിലെ പ്രമുഖ സ്ഥാപനമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാല നഴ്സിംഗ് ഹോം സ്ഥാനാർത്ഥി  സന്ദർശിച്ചു. വനിതാ ജീവനക്കാരടക്കമുള്ളവരുമായി    സംസാരിച്ചു. മൂന്നാം മോദി സർക്കാർ  ഭരണത്തിലേറുമ്പോൾ പൊന്നാനിയിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥി വിജയിക്കേണ്ടതിൻ്റെ പ്രധാന്യം ജീവനക്കാരുമായി സ്ഥാനാർത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ പങ്കുവെച്ചു. തുടർന്ന് കോട്ടക്കൽ ബിഎംഎസ് കാര്യാലയത്തിൽ സ്ഥാനാർത്ഥിയും സംഘവും സന്ദർശനം നടത്തി.

കോഴിക്കോട് സർവോദയ സംഘത്തിൻറെ കീഴിൽ പ്രവർത്തിക്കുന്ന മാറാക്കര മരുതിൻചിറയിലെ നൂൽ നൂൽപ്പ് കേന്ദ്രത്തിൽ എത്തി വോട്ട് ആഭ്യർത്ഥിച്ചു.  6 പതിറ്റാണ്ടുകാലമായി പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നിലവിൽ പത്തിലധികം സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്നു. പരമ്പരാഗത മേഖലയിലെ ഈ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഇടത് വലതു മുന്നണികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് അവർ കുറ്റപ്പെടുത്തി. 

കാടാമ്പുഴ വടക്കത്ത് മന, പടിഞ്ഞാറ്റീരി മന, കൈതൃക്കോവിൽ വാരിയം, കാടാമ്പുഴ പിലാത്തറയിൽ കുടുംബയോഗം, പിലാത്തറ വെള്ളാടൻ കുടുംബ യോഗം, എന്നിവിടങ്ങളിലും സ്ഥാനാർത്ഥി പര്യടനം നടത്തി.

സ്ഥാനാർത്ഥിക്കൊപ്പം ബി ജെ പി കോട്ടക്കൽ മണ്ഡലം പ്രസിഡൻ്റ് ഷൈജു തലകാപ്പ്, ഓ.ബി.സി. മോർച്ച സംസ്ഥാന കമ്മറ്റി അംഗം വിജയകുമാർ കാടാമ്പുഴ, ന്യൂനപക്ഷ മോർച്ച സംസ്ഥാന കമ്മറ്റി അംഗം ഖമറുന്നീസ കാടാമ്പുഴ, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ഗിരിജ കാടാമ്പുഴ, മണ്ഡലം ഭാരവാഹികളായ എം.മുകുന്ദൻ, എം.കെ.ബാലകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}