ബദർ നേർച്ച പ്രൗഢമായി

വേങ്ങര: ഊരകം കരിമ്പിലി ബദർ മസ്ജിദിൽ നടന്ന ബദർ  അനുസ്മരണവും നേർച്ചയും പ്രൗഡമായി. പ്രഭാത സമയത്ത് നടന്ന പരിപാടിയിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കാൻ എത്തിയത്. ഖത്ത്മുൽ ഖുർആൻ, ബദർ അനുസ്മരണം, ബദരിയ്യത് പാരായണം, പ്രാർത്ഥന എന്നിവക്ക് സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി നേതൃത്വം നൽകി. 

ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ അസീസ് സഖാഫി എലമ്പ്രഎന്നിവർ ബദർ അനുസരണ പ്രഭാഷണം നടത്തി. 

സയ്യിദ് ഫാറൂഖ് ജമലുല്ലൈലി പെരുമുഖം, സയ്യിദ് സൈനുല്‍ ആബിദീന്‍ പരുത്തിക്കോട്,
അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, കുഞ്ഞാപ്പു സഖാഫി ഇല്ലിപ്പിലാക്കല്‍, യൂസുഫ് സഖാഫി കുറ്റാളൂർ, അബ്ദുല്‍ ഹക്കീം സഅദി അണ്ടോണ, മുഹമ്മദ് നൂറാനി തിനൂര്‍ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}