എൻ.ഡി.എ. സ്ഥാനാർഥി അബ്ദുൾസലാം വേങ്ങരയിൽ രണ്ടാംഘട്ടപര്യടനം നടത്തി

വേങ്ങര: മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി ഡോ. എം. അബ്ദുൾസലാം വേങ്ങര മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം നടത്തി.

രാവിലെ കൊടുവായൂർ വ്യാസ വിദ്യാനികേതനിലെത്തിയ സ്ഥാനാർഥി വിദ്യാർഥികളുടെ കളരിപ്രദർശനം വീക്ഷിച്ചു. മമ്പുറം മഖാമിലെത്തി വിശ്വാസികളെക്കണ്ട് വോട്ടഭ്യർഥിച്ചു. അഹമ്മദ് ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി.

എ.ആർ. നഗർ ചെണ്ടപ്പുറായ, കാവുങ്ങപ്പടി, കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസ്, ജെംസ് പബ്ലിക് സ്‌കൂൾ, പാലശ്ശേരിമാട് കാട്ടുമുണ്ടയ്ക്കൽ ഭഗവതീ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും സന്ദർശനംനടത്തി.

ബി.ജെ.പി. മേഖല ജനറൽസെക്രട്ടറി പ്രേമൻ, സംസ്ഥാന കൗൺസിൽ അംഗം എ.പി. ഉണ്ണി, ജില്ലാസെക്രട്ടറി പി. സുബ്രഹ്മണ്യൻ, വി.എൻ. ജയകൃഷ്ണൻ, ടി. ജനാർദനൻ, പി.പി. സുരേഷ് ബാബു തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}