എ ആർ നഗർ: ബിജെപി എ ആർ നഗർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുംപുറം ബിജെപി ഓഫിസിൽ വെച്ച് ശിൽപ്പശാല സംഘടിപ്പിച്ചു.
ബിജെപി പഞ്ചായത്ത് പ്രഡിഡന്റ് ടി പി സുരേഷ് ബാബു അധ്യക്ഷനായ ശിൽപ്പശാല ബിജെപി മലപ്പുറം ജില്ല സെക്രട്ടറി പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. വരാൻ പോവുന്ന പാർലമെന്റ് ഇലക്ഷനിൽ ബിജെപി കേരളത്തിലും കരുത്ത് തെളിയിക്കുമെന്നും മലപ്പുറത്തും മികച്ച മുന്നേറ്റമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കർമ്മപദ്ധതികൾ ശിൽപ്പശാലയിൽ ചർച്ചചെയ്തു. ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ കെ ശ്രീധർ, ടി ജനാർദ്ദനൻ, എൻ അനി മമ്പുറം, എൻ കെ സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു.