വേങ്ങര: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആശ്യപ്പെട്ട് കെഎസ്ടിഎ വേങ്ങര ഉപജില്ലാ കമ്മിറ്റി
വേങ്ങരയിൽ പ്രതിഷേധ പ്രകടനവും വിശദീകരണവും
സംഘടിപ്പിച്ചു.
കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി ഷക്കീല ഉദ്ഘാടനംചെയ്തു.
വി ദിനേശ് അധ്യക്ഷനായി.
ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ വി ആർ ഭാവന, കെ ശശികുമാർ എന്നിവർ സംസാരിച്ചു. കെ ദീപ സ്വാഗതവും എ കെ നാദിർഷ നന്ദിയും പറഞ്ഞു.