കൊളപ്പുറം ടൗണിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

എ.ആർ നഗർ: രാജ്യത്തെ മതത്തിൻ്റ പേരിൽ വിഭജിക്കാതൊരുങ്ങുന്ന  പൗരത്വ ഭേദഗതി നിയമത്തിനെതിരെ താക്കീതായി കൊണ്ട്  കൊളപ്പുറം ടൗണിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാർ മൊയ്ദീൻകുട്ടി മാട്ടറ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ പി പി ആലിപ്പു മുഖ്യപ്രഭാഷണം നടത്തി. 

ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസതെങ്ങിലാൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ഇ.കെ ആലിമൊയ്ദീൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നാസിൽ പൂവിൽ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. പ്രജിത്ത്, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്  പ്രസിഡൻ്റ് പി കെ ഫിർദൗസ്, മൈനോറിറ്റി കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് കോയ കെ.വി,മണ്ഡലം കോൺഗ്രസ് ട്രെഷെറർ പി കെ മൂസ ഹാജി , പി പി എ ബാവ, കെ.എസ് യു ജില്ലാ ജനറൽ സെക്രട്ടറി സവാദ് സലീം, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ അബൂബക്കർ കെ. കെ ,റാഫി കൊളക്കാട്ടിൽ, ഫൈസൽ പി പി, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പി കെ ഹസ്സൻ, സക്കീർ ഹാജി, ഉബൈദ് വെട്ടിയാടൻ,മജീദ് പൂളക്കൽ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ്മാരായ നിയാസ് പി സി, പി കെ ഹനഫ്,എന്നിവർ സംസാരിച്ചു. അസ്ലം മമ്പുറം, വേലായുദ്ധൻ പുകയൂർ, ബഷീർ പുള്ളിശ്ശേരി, ഇ വി അലവി ഷെഫീഖ് കരിയാടൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}