പൗരത്വനിയമ ഭേദഗതിയിൽ സി.പി.എമ്മിന് ഇരട്ടത്താപ്പാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് ഇരട്ടത്താപ്പാണെന്നും ആത്മാർത്ഥയുണ്ടെങ്കിൽ സംസ്ഥാനത്ത് രജിസ്റ്റർചെയ്ത കേസുകൾ പിൻവലിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

പൗരത്വനിയമ ഭേദഗതി നടപ്പിലാക്കില്ലെന്നു പറഞ്ഞുപോകുകയല്ലാതെ തങ്ങൾക്കു ചെയ്യാൻ കഴിയുന്നതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വനിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തിൽ യു.ഡി.എഫും മുസ്‍ലിം ലീഗും ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. പി.സി. വേലായുധൻകുട്ടി അധ്യക്ഷതവഹിച്ചു.

പി. ഉബൈദുള്ള എം.എൽ.എ., അഷ്റഫ് കോക്കൂർ, നൗഷാദ് മണ്ണിശ്ശേരി, മുജീബ് കാടേരി, പി.എ. സലാം, പി.കെ. ബാവ, ഖാദർ മേൽമുറി, കെ.എം. ഗിരിജ, വി. മുഹമ്മദ്കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}