ഊരകം: ഊരകം ഒ.കെ.എം.നഗർ ഗ്ലോബൽ കെ.എം.സി.സി ക്ക് കീഴിൽ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ടി.അബ്ദുസമദ് ഉദ്ഘാടനം നിർവഹിച്ചു. മാണിതൊടി അലവി, ഗഫൂർ കെ.ടി. എന്നിവർ പ്രസംഗിച്ചു.
കെ എം സി സി പ്രവർത്തകരായ ബഷീർ തൊമ്മങ്ങാടൻ, അഹമ്മദ് പാലേരി, അസീസ് കീരി, കുഞ്ഞാലി കീരി, ഷറഫു പാലേരി, മൂസ തൊമ്മങ്ങാടൻ എന്നിവരും യൂത്ത് ലീഗ് പ്രവർത്തകരായ അഹമ്മദ് കൊടലിട, മജീദ് പി പി, ഫൈസൽ കെ, സിദ്ദിഖ് കുപ്പേരി, ഹുസൈൻ എം ടി, സലീം വി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കിറ്റ് വിതരണത്തിന് യൂത്ത് ലീഗ് പ്രവർത്തകരായ മുനീർ എൻ പി, അഫ്സൽ കെ, മുജീബ് പി പി, മുഹമ്മദ് കുട്ടി നാണി എന്നിവർ നേതൃത്വം നൽകി.