കോട്ടക്കല്‍: വിശുദ്ധ ഖുര്‍ആന്‍ മാനവരാശിയുടെ വെളിച്ചം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് നടത്തുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമയി യൂണിറ്റുകളില്‍ സംഘടിപ്പിക്കുന്ന തന്‍സീല്‍ സൂറത്തുല്‍ മുല്‍ക് പാരായണ പഠനത്തിന് തുടക്കമായി. തജ്‌വീദ് നിയമങ്ങളനുസരിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കുകയാണ് തന്‍സീലിന്റെ ലക്ഷ്യം.
ജില്ലയിലെ 675 കേന്ദ്രങ്ങളില്‍ റമളാനില്‍ തന്‍സീല്‍ നടക്കും. വേങ്ങര പാക്കടപ്പുറായയില്‍ നടന്ന ജില്ലാ ഉദ്ഘാടനം എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി നിര്‍വ്വഹിച്ചു. ഇബ്രാഹീം ബാഖവി ഊരകം, സലൂബ് സഅദി വേങ്ങര, അബ്ദുല്‍ അസീസ് അഹ്‌സനി പാക്കടപ്പുറായ നേതൃത്വം നല്‍കി.